കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്ത്

Web Desk |  
Published : Apr 25, 2018, 10:48 AM ISTUpdated : Jun 08, 2018, 05:42 PM IST
കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്ത്

Synopsis

കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്ത്  സംഭവത്തിന്‌ പിന്നിൽ സിപിഎം അനുഭാവികളെന്നു വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ

കൊച്ചി: കളമശ്ശേരിയിൽ യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച ദൃശ്യം പുറത്തായി. യുവാവിനെ അക്രമികൾ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടുന്നില്ലെന്നു പരാതി ഉയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത് . സംഭവത്തിന്‌ പിന്നിൽ സിപിഎം അനുഭാവികളെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വെട്ടേറ്റ് കാൽ അറ്റുപോയ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.അതേസമയം 5പേർക്കെതിരെ വധ ശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശ്ശേരി പോലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന്‌ പിന്നിലെന്നും പൊലീസ് വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2017ൽ ചോദിച്ചത് 30000 രൂപ കൈക്കൂലി, മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ശിക്ഷ
അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിച്ചില്ലെന്നത് രക്ഷയായി, ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം