'സിനിമകളിലൂടെയും മിമിക്രിയിലൂടെയും ട്രാന്‍സ്ജെന്‍ററുകളെ കളിയാക്കുന്നത് മലയാളികള്‍ തുടരുന്നു'

By Web DeskFirst Published Mar 8, 2018, 3:35 PM IST
Highlights
  • ആണിനും പെണ്ണിനും മാത്രമല്ല ലിംഗനീതി
  • എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള തുല്ല്യ നീതിയാണ് ലിംഗനീതി
  • കല്‍ക്കി സുബ്രഹ്മണ്യത്തിന്‍റെ പ്രതികരണം

കൊച്ചി:എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള തുല്ല്യ നീതിയാണ് ലിംഗനീതിയെന്നും ആണിനും പെണ്ണിനും വേണ്ടി മാത്രമെന്നല്ല ലിംഗനീതിയുടെ അര്‍ത്ഥമെന്നും കല്‍ക്കി സുബ്രഹ്മണ്യം. ട്രാന്‍സ്ജെന്‍ററുകള്‍ക്ക് നീതി ലഭിക്കുന്ന കാര്യത്തില്‍ കേരളത്തേക്കാള്‍ വളരെ മുമ്പിലാണ് തമിഴ്നാടെന്നും എഴുത്തുകാരിയായ കല്‍ക്കി പറഞ്ഞു. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്. ലിംഗ നീതിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കല്‍ക്കി.

ശീതള്‍ ശ്യാമിനെപ്പോലെയുള്ളവര്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും ട്രാന്‍സ്ജെന്‍ററുകള്‍ പൊലീസില്‍ നിന്ന് നേരിടുന്ന ആക്രമണം ദുഖകരമായ ഒരു സത്യമായി തുടരുകയാണ്. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തില്‍ കവികളും പാട്ടുകാരും എന്തുജോലി ചെയ്യാനും കഴിവുള്ളവരുണ്ട്. എന്നാല്‍ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ആര്‍ക്കും മുന്നോട്ട് വരാന്‍ കഴിയുന്നില്ലെന്നും കല്‍ക്കി പറഞ്ഞതായി ഹിന്ദു റിപ്പോട്ട് ചെയ്യുന്നു.

സിനിമകളിലൂടെയും മിമിക്രിയിലൂടെയും ട്രാന്‍സ്ജെന്‍ററുകളെ കളിയാക്കുന്നത് മലയാളികള്‍ തുടരുകയാണെന്നും കല്‍ക്കി പറഞ്ഞു. ഇത്തരം കളിയാക്കലുകള്‍ പൊതുജീവിതത്തിലും പ്രതിഫലിക്കും.കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന ഇവര്‍ പൊരുതുന്നത് അതിജീവനത്തിനാണ്. എല്ലായിടത്തുനിന്നും അവഗണനകള്‍ ലഭിക്കുന്ന ട്രാന്‍സ്ജെന്‍റേര്‍സ് അതിജീവനത്തിനായി ലൈംഗികതൊഴിലാളികളോ യാചകരോ ആകേണ്ടി വരുന്നതായും കല്‍ക്കി പറഞ്ഞു.

click me!