പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് കമല്‍ സി നോവല്‍ കത്തിച്ചു

Published : Jan 14, 2017, 04:14 PM ISTUpdated : Oct 05, 2018, 12:22 AM IST
പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് കമല്‍ സി നോവല്‍ കത്തിച്ചു

Synopsis

വിവാദമായ ശ്‍മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലാണ് കമല്‍ സി കത്തിച്ചത്. ഈ നോവലിലേയും, എഴുതിക്കൊണ്ടിരിക്കുന്ന നോവലിലേയും ചില പരാമര്‍ശങ്ങള്‍ കമല്‍ ഫേസ്‍ബുക്കിലിട്ടതോടെയാണ് വിവാദമായത്. ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് കമല്‍സിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചു. നടപടികള്‍ അവസാനിപ്പിച്ചുവെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും ഭീഷണി തുടരുകയാണെന്ന് കമല്‍സി പറയുന്നു. തന്നെയും കുടംബത്തേയും ഇനിയും വേട്ടയാടരുതെന്നഭ്യര്‍ത്ഥിച്ചാണ്  ശ്‍മശാനങ്ങളുടെ നോട്ടുപുസ്തകം കത്തിച്ചത്.

ശ്‍മശാനങ്ങളുടെ നോട്ട് പുസ്തകത്തിനൊപ്പം മനുസ്മൃതിയുടെ പകര്‍പ്പുകളും കത്തിച്ചു. ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥി നേതാവ് ദിനുവിന്റെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. യൂത്ത്‍ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും കമല്‍സിക്ക് അഭിവാദ്യമറിയിച്ചു. ഇതിനിടെ കമല്‍സി ചവറക്കെതിരായ കേസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നറിയിച്ച്  ഡി.ജി.പി വാര്‍ത്താക്കുറിപ്പിറക്കി. കമല്‍സിക്കെതിരെ 124.എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസും, യു.എ.പി.എ ചുമത്തിയ മറ്റ് കേസുകളും പോലീസ് ആസ്ഥാനത്ത് പുനഃപരിശോധന നടത്തുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ഡി.ജി.പി വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്
സംഘർഷത്തിനിടെ കംബോഡിയയിലെ കൂറ്റൻ വിഷ്ണു വി​ഗ്രഹം പൊളിച്ചുനീക്കി, വിശ്വാസികളോടുള്ള അനാദരവെന്ന് ഇന്ത്യയുടെ പ്രതികരണം