
ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക.
ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്‌നാടിന്‍റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്‍റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര ടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണം. ഗ്ലാമർ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്‍റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത് എന്നും കമല്‍ ഹാസന്‍ പറഞ്ഞു. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാൻ തനിക്കൊപ്പം ചേരാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam