മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍

Published : Apr 25, 2017, 06:41 AM ISTUpdated : Oct 04, 2018, 07:39 PM IST
മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍

Synopsis

തിരുവനന്തപുരം: മന്ത്രി എം എം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തോടായിരുന്നു കാനത്തിന്റെ പ്രതികരണം. വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്നും കാനം പറഞ്ഞു.

വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം.എം മണിയെമുഖ്യമന്ത്രി പിണറായി വിജയന്‍  ന്യായീകരിച്ചിരുന്നു. മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിയുടെ വിവാദപരാമര്‍ശങ്ങളും മൂന്നാര്‍ കയ്യേറ്റവും നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കുമെന്നും ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കുരിശ് പൊളിച്ചത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ അടക്കമുള്ളവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂർ ചോദിച്ചു.

വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്നും മണി ആരോപിച്ചു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരെല്ലാം സമരത്തിനില്ലെന്നും നാലാൾ സമരമാണിപ്പോൾ നടക്കുന്നതെന്നും തന്നേയും പാർട്ടിയേയും താറടിക്കാൻ ശ്രമമെന്നും മണി പറഞ്ഞു . സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂ വെന്നും മണി പറഞ്ഞു.

അതിനിടെ  മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിമർശനമുന്നയിക്കും മുമ്പ് എങ്ങനെ വിശദീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു . കീഴ്‍വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. എം എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡും ബാനറുകളുമായിട്ടാണ് സഭയിലെത്തിയത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണി കേരളീയ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ