ലോ അക്കാദമിയെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു

Published : Feb 05, 2017, 05:13 PM ISTUpdated : Oct 04, 2018, 05:50 PM IST
ലോ അക്കാദമിയെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു

Synopsis

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമിയെ ചൊല്ലി ഇടത് മുന്നണിയില്‍ തര്‍ക്കം അതിരൂക്ഷം. വിലവാങ്ങി പതിച്ചു നല്‍കിയ ഭൂമി ഇനി തിരിച്ചുപിടിക്കുക സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടടെുത്തു. അതേസമയം പ്രശനത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന പരസ്യ വിമര്‍ശനവുമായി കാനം രാജേന്ദ്രനും രംഗത്തെത്തി. ഇതോടെ ലോ അക്കാദമിയെച്ചൊല്ലിയുള്ള തര്‍ക്കം എല്‍ഡിഎഫില്‍ പുതിയ തലവേദനയുണ്ടാക്കിയിരിക്കുകയാണ്.

ഭൂ പ്രശനത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച സിപിഐയെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്നായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് സിപിഐ മറുപടിയുമായി രംഗത്തെത്തി. രണ്ടാഴ്ചയായി സമരം ചെയ്തിട്ടും സമരം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാരാണോ സമരത്തില്‍ പങഅകെടുത്തവരാണോ വി. മുരളീധരന്റെ സമരം വിളിച്ചുവരുത്തിയതെന്ന് വ്യ്കതമാക്കണമെന്ന് കാനം തിരിച്ചടിച്ചു.

അക്കാദമിക്ക് നല്‍കിയ 11.5 ഏക്കര്‍ ഭൂമിയില്‍ ഒരു ഏക്കറിലാണ് കോള്ജ് പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലിനായി കെട്ടിയ കെട്ടിടത്തില്‍ ബന്ധുക്കളെ താമസിപ്പിച്ചു, കാന്റീന്‍ സ്വന്തം റസ്‌റ്റോറന്റാക്കി, ബാങ്കിന് അക്കാദമി ഭൂമിയില്‍ കെട്ടിടം വാടകയ്ക്ക് നല്‍കി ഇതെല്ലാം ഭൂമി കൈമാറിയപ്പോഴുള്ള വ്യവസ്ഥയുടെ ലംഘനമാണെന്നാണ് റവന്യൂവകുപ്പും, തിരുവനന്തപുരം സബ്കളക്ടറും താഹസില്‍ ദാറും നടത്തിയ അന്തിമ അന്വേവേഷണത്തില്‍ കണ്ടത്തിയത്.

നാളെ റവന്യു സെക്രട്ടറി ഭൂമി പരിശോധിക്കും. തുടര്‍ന്നാണ് റവന്യുവകുപ്പ അന്തിമ തീരുമാനം എടുക്കുക. ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ സിപിഐ നിയന്ത്രണത്തിലുളഅള റവന്യു വകുപ്പ് ഇനി എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കഷ്ടിച്ച് 75 സ്ക്വയര്‍ ഫീറ്റ്, പക്ഷേ ചുറ്റിനും ടണ്‍ കണക്കിന് മാലിന്യം'; ചെറിയ ഒരിടത്ത് ഇന്ന് മുതൽ സേവനം തുടങ്ങിയെന്ന് ആര്‍ ശ്രീലേഖ
മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് കോൺ​ഗ്രസ് വിമതർ; കോൺ​ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത അം​ഗങ്ങൾ