
കോഴിക്കോട്: ഇസ്ലാം വിരുദ്ധ നിലപാടില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരേ സ്വരമാണെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ പറഞ്ഞു. ഇസ്ലാമോഫോബിയക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണമെന്നും എഐവൈഎഫിന്റെ ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് കനയ്യകുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
സംഘപരിവാറിന്റെ രാഷ്ട്രീയം, ദളിത് പീഡനം, വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍,മോദി സര്‍ക്കാറിന്റെ നിലപാടുകള്‍ എന്നിവയെല്ലാം പരാമര്‍ശിച്ചായിരുന്നു കനയ്യയുടെ പ്രസംഗം.ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയിലിടപെട്ട് ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണെന്ന് കനയ്യകുമാര്‍ പറഞ്ഞു.മോഡയും ട്രംപും ഇസ്ലാമിനെതിരെ പറയുന്നത് ഒരേ കാര്യങ്ങളാണ്. ഒരേ ഭാഷയിലല്ലെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നും കനയ്യകുമാര്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗതക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ അവകാശമാണ്.ഇതിനും പട്ടിണിക്കും സമൂഹത്തിലെ അസമത്വത്തിനെതിരെയും ഉള്ള തന്റെ പോരാട്ടം തുടരുമെന്നും കനയ്യകുമാര്‍ പറഞ്ഞു . സ്വാതന്ത്യത്തിനായി പോരാടുകയെന്ന ഗാനം സ്റ്റേജിലവതരിപ്പിച്ചാണ് കനയ്യകുമാര്‍ മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam