മാഹിയിലും കണ്ണൂരിലും രണ്ടു ദിവസം കൂടി കനത്ത സുരക്ഷ

Web Desk |  
Published : May 08, 2018, 11:16 PM ISTUpdated : Jun 08, 2018, 05:46 PM IST
മാഹിയിലും കണ്ണൂരിലും രണ്ടു ദിവസം കൂടി കനത്ത സുരക്ഷ

Synopsis

മാഹിയിലും കണ്ണൂരിലും രണ്ടു ദിവസം കൂടി കനത്ത സുരക്ഷ

കണ്ണൂര്‍: ഇരട്ടക്കൊലപാതകങ്ങളെത്തുടർന്നു മാഹിയിലും കണ്ണൂരിനോട് ചേർന്ന പ്രദേശങ്ങളിലും ഏർപ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രണ്ടു കമ്പനി അധിക സേനയെ പുതുച്ചേരി പോലീസ് വിന്യസിച്ചു.

കണ്ണൂർ ജില്ലയിലെ എസ്. ഐമാർ അടക്കം ഉള്ളവരും 3 കമ്പനി അധിക സേനയും മുഴുവൻ സമയവും ക്രമ സമാധാനം ഉറപ്പുവരുത്താൻ നിലയുറപ്പിച്ചിരിക്കുകയാണ്. മാഹിയിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ മേല്നോട്ടത്തിനായി പുതുച്ചേരി എസ് പിയും എത്തിയിട്ടുണ്ട്.

രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ പ്രധാന ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ