
ബംഗളുരു: നാളെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളിന്ന് വീണ്ടും ഗവര്‍ണ്ണറെ കണ്ടെങ്കിലും തിരുമാനം പിന്നീടറയിക്കാമെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഇതോടെ പഴയ ഗുജറാത്ത് സ്പീക്കര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് മേല്‍ ബിജെപി ദേശീയ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കി.
കാലത്ത് തന്നെ ബിജെപി എം എല്‍ എമാരുടെ യോഗം ചേരുകയും യെദിയുരപ്പയെ നിയമസഭാക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നാലെ യെദിയൂരപ്പയും ബിജെപി ദേശീയനേതാക്കളും രാജ്ഭവനിലെത്തി നാളെ തന്നെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അവരെ നിരാശപ്പെടുത്തി.
നാളെ 12.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയലത്തില്‍ സത്യപ്രതിഞ്ജയ്ക്കൊരുങ്ങാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറപ്പെട്ട യെദിയൂരപ്പയും അനന്തന് കുമാറും നിരാശയോടെയാണ് രാജ്ഭവനില്‍ നിന്നിറങ്ങിയത്. 105 എം എല്‍ എ മാരുടെ ലിസ്റ്റ് മാത്രമാണ് യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. ഏകപക്ഷീയമായ തീരുമാനമെടുത്തു എന്ന ആരോപണമൊഴിവാക്കാനാണ് ഗവര്‍ണ്ണര്‍ തിരുമാനം വെകിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വെകിട്ട് കുമാരസ്വാമിയും കോണ്‍ഗ്രസും ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍ പലവട്ടം ബിജെപി ഓഫിസില്‍ യോഗം ചേര്‍ന്നു.
ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ദമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.