
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ വട്ടംചുറ്റിച്ച് വിമാനത്താവളം അധികൃതർ. കവാടം കടന്ന് ആഭ്യന്തര ടെര്‍മിനലിലെത്താന്‍ യാത്രക്കാര്‍ ഒരു കിലോ മീറ്ററെങ്കിലും യാത്രചെയ്യണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗേററു കടന്നാലുടന്‍ വലതു വശത്തു കാണുന്നത് ആഭ്യന്തരയാത്രക്കാര്‍ക്കുള്ള വിഭാഗമാണ്. എന്നാല്‍ ഇവിടെയെത്തണമെങ്കില്‍ യാത്രക്കാര്‍ക്ക് ഇന്‍റര്‍ നാഷണല്‍ ടെര്‍മ്മിനല്‍ ചുറ്റി ഒരു കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആഭ്യന്തര ടെര്‍മ്മിനലിലേക്ക് എത്തുന്ന യാത്രക്കാരില്‍ നല്ലൊരു ശതമാനം അവസാനനിമിഷം വിമാനത്താവളത്തിലേക്ക എത്തുന്നവരാണ്. ക്യു മുഴുവന്‍ താണ്ടി ഡൊമസ്ററിക്ക് ടെര്‍മ്മിനലില്‍ എത്തുമ്പോഴേക്കും വിമാനം പോയിക്കാണും.
വിമാനത്താവളത്തില്‍ പുതിയ ടെര്‍മ്മിനലിന്‍റ പണി നടക്കുന്നതു കാരണം വാഹനങ്ങളുടെ ക്യു ഒരു വരിയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതു യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രശ്‍നങ്ങളാണ് സൃഷ്‍ടിക്കുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേ യില്‍ നിന്നു കയറി വരാന്‍ മുട്ടുള്ളതു കൊണ്ട് യാത്രക്കാരാരും വാഹനങ്ങല്‍ ഇവിടെ നിര്‍ത്താറില്ല. ചുരുക്കത്തില്‍ കരിപ്പൂരിലെത്തുന്ന ആഭ്യന്തര യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam