കരിപ്പൂര്‍ വിമാനത്താവളം;  14 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം  പിടികൂടി

By Web DeskFirst Published Jun 17, 2018, 9:09 PM IST
Highlights
  •  ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനാണ് സ്വര്‍ണ്ണം കടത്തിയത്.

കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്. വാച്ചിലും കപ്പിലും പേഴ്സിലും ഒളിപ്പിച്ച് കടത്തിയ  സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.  ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനാണ് സ്വര്‍ണ്ണം കടത്തിയത്. 450 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. 14 ലക്ഷത്തില്‍ അധികം രൂപ വില വരും. കണ്ണൂര്‍ പൊയിലൂര്‍ സ്വദേശി റിനീഷ് പിടിയിലായി.

ഇയാള്‍ കൊണ്ട് വന്ന വിവിധ സാധനങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഹെയര്‍ സ്ട്രൈറ്ററിനുള്ളില്‍ കമ്പി രൂപത്തിലാക്കിയും മൗത്ത് ഓര്‍ഗണിന്‍റെ ഉള്ളിലുമാണ് സ്വര്‍ണ്ണം കടത്തിയത്. വില കുറഞ്ഞ വാച്ചുകളില്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച സ്ട്രാപ്പുകള്‍ പിടിപ്പിച്ചതും എയര്‍ കസ്റ്റംസ് പിടികൂടി. സ്ത്രീകള്‍ ഉപയോഗിക്കുന്ന പേഴ്സ് സെല്‍ഫ് സ്റ്റിറീംഗ് മഗ്ഗ് എന്നിവയ്ക്കുള്ളിലും സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നു. പെട്ടെന്ന് പിടികൂടാതിരിക്കാനായി നിറം മാറ്റിയ സ്വര്‍ണ്ണമാണ് ഈ സാധനങ്ങള്‍ക്കുള്ളിലെല്ലാം ഒളിപ്പിച്ചിരുന്നത്. 

click me!