മറ്റൊരാളെക്കൊണ്ട് ഷൂ ലേസ് കെട്ടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി പുലിവാല് പിടിച്ചു

Published : Dec 25, 2016, 01:01 PM ISTUpdated : Oct 04, 2018, 06:21 PM IST
മറ്റൊരാളെക്കൊണ്ട് ഷൂ ലേസ് കെട്ടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി പുലിവാല് പിടിച്ചു

Synopsis

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റൊരാളെക്കൊണ്ട് തന്റെ ഷൂ ലേസ് കെട്ടിച്ചത് വിവാദമാകുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ അടക്കമുള്ള ഒരു കൂട്ടം ആളുകളുടെ നടുവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ നിലത്തിരുന്ന് ഒരാള്‍ ഷൂവിന്റെ ലേസ് കെട്ടിക്കൊട്ടുക്കുന്ന വീഡിയോ, വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മുഖ്യമന്ത്രി രണ്ട് കാലും നീട്ടി വെച്ചുകൊടുക്കുന്നതും കാണാം.  

#WATCH: Karnataka CM Siddaramaiah caught on camera while getting his shoe laces tied by a person, in Mysuru. pic.twitter.com/HSgIysInkz

ദൃശ്യങ്ങള്‍ വിവാദമായതോടെ ഇത് ഉദ്ദ്യോഗസ്ഥരോ ജീവനക്കാരോ അല്ലെന്നും മുഖ്യമന്ത്രിയുടെ ബന്ധുവാണെന്നും വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. ട്വിറ്ററില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം പടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം, ചർച്ച ചിഹ്നത്തിൽ വഴിമുട്ടി
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി