നിര്‍ഭയയുടെ അമ്മയെ അപഹസിച്ച് കര്‍ണാടക മുന്‍ ഡിജിപി

By Web DeskFirst Published Mar 16, 2018, 6:43 PM IST
Highlights
  • നിർഭയയുടെ അമ്മയെക്കുറിച്ച് വിവാദ പരാമർശം
  • കർണാടക മുൻ ഡിജിപി വിവാദത്തിൽ
  • വിവാദത്തിലായത് എച്ച് ടി സങ്ക്‍ലിയാന
  • ബലം പ്രയോഗിക്കുമ്പോൾ കീഴടങ്ങാൻ സ്ത്രീകൾക്ക് ഉപദേശം

ദില്ലി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയെക്കുറിച്ചുളള കർണാടക മുൻ ഡിജിപിയുടെ പരാമർശം വിവാദത്തിൽ. നിർഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതിയാണെന്നും അപ്പോൾ നിർഭയുടെ സൗന്ദര്യത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉളളൂ എന്നുമായിരുന്നു മുൻ ഡിജിപി സാങ്ക്‍ലിയാനയുടെ പരാമർശം. കൊല്ലപ്പെടുന്നതിനേക്കാൾ നല്ലത് ബലാത്സംഗത്തിന് കീഴടങ്ങലാണെന്ന പ്രസ്താവനയും സാങ്ക്‍ലിയാന നടത്തി.

കർണാടക മുൻ ഡിജിപി വനിതാ ദിനത്തിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായത്. ബെംഗളൂരുവിൽ നിർഭയയുടെ അമ്മ ആശാദേവി അടക്കമുളളവരെ  ആദരിക്കുന്ന ചടങ്ങിലായിരുന്നു എച്ച് ടി സങ്ക്‍ലിയാനയുടെ വിവാദ പരാമർശം.

ഇത് കൂടാതെ സങ്ക്‍ലിയാന സ്ത്രീകൾക്ക് നൽകിയ സുരക്ഷാ നിർദേശങ്ങളും വിവാദമായി. ബലം പ്രയോഗിക്കാൻ നോക്കിയാൽ കീഴടങ്ങുന്നതാണ് നല്ലത്. കൊല്ലപ്പെടുന്നതിനേക്കാൾ ജീവൻ രക്ഷിക്കാനാവണം മുൻഗണന.ഇതദ്ദേഹം പിന്നീടും ആവർത്തിച്ചു.

 ആശാദേവി സങ്ക്ളിലായനയുടെ പരാമർശങ്ങളോട് പ്രതികരിച്ചില്ല. ഐജി ഡി രൂപയും ചടങ്ങിൽ പങ്കെടുത്തിരുന്നു.പരാമർശത്തിൽ പ്രതിഷേധിച്ച് ചിലർ ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുകളുണ്ട്. പ്രസംഗം വിവാദമായശേഷം കൂടുതൽ പേർ മുൻ ഡിജിപിക്കെതിരെ വിമർശനവുമായി എത്തി.

 

 

click me!