കർണാടകത്തിലേക്ക് കണ്ണുനട്ട് രാജ്യം; കോൺ​ഗ്രസ്, ബിജെപി, ജെഡിഎസ് നിയമസഭാകക്ഷി യോ​ഗങ്ങൾ ഇന്ന്

Web Desk |  
Published : May 16, 2018, 07:34 AM ISTUpdated : Jun 29, 2018, 04:06 PM IST
കർണാടകത്തിലേക്ക് കണ്ണുനട്ട് രാജ്യം; കോൺ​ഗ്രസ്, ബിജെപി, ജെഡിഎസ് നിയമസഭാകക്ഷി യോ​ഗങ്ങൾ ഇന്ന്

Synopsis

എം എല്‍ എമാരുടെ ലിസ്റ്റ് ഹാജരാക്കാന്‍ ഗവര്‍ണ്ണറോട് ബിജെപി ആവശ്യപ്പെട്ടത് 2 ദിവസം പന്ത് ​ഗവർണറുടെ കോർട്ടിൽ

സർക്കാർ രൂപീകരണത്തിൽ ഗവർണറുടെ തീരുമാനം കാത്ത് കർണാടകം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയോ അതല്ല കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുന്നത് എന്നാണ് അറിയേണ്ടത്. മൂന്ന് പാർട്ടികളുടെയും നിയമസഭാ കക്ഷി യോഗങ്ങൾ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്കാണ് കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് എംഎൽഎമാരുടെ യോഗം. പത്തരയ്ക്ക് ബിജെപി എംഎൽഎമാരുടെ യോഗം നടക്കും. ജെഡിഎസ് സമയം അറിയിച്ചിട്ടില്ല. അതിനിടെ കുതിരക്കച്ചവടം തടയാൻ അതീവജാഗ്രതയിലാണ് കോൺഗ്രസും ജെഡിഎസും. ഇരു പാർട്ടികളിലെയും പതിനാറോളം എംഎൽഎമാരുമായി ഇതിനോടകം ബിജെപി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ലിംഗായത്ത് വിഭാഗത്തിൽ നിന്നുളള എംഎൽഎമാരെ മറുകണ്ടം ചാടിക്കാനാണ് നീക്കം.

എം എല്‍ എമാരുടെ ലിസ്റ്റ് ഹാജരാക്കാന്‍ ഗവര്‍ണ്ണറോട് ബിജെപി ആവശ്യപ്പെട്ടത് 2 ദിവസമാണ്. കുതിരക്കച്ചവടത്തിനുള്ള സമയമാണിതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിക്കുമ്പോള്‍ സ്വന്തം എം എല്‍എമാരെ അടര്‍ത്തിയെടുക്കുമെന്ന ഭയം ഇരു പാര്‍ട്ടികളെയും ആശങ്കയിലാക്കുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്ക് തന്നെ ഗവര്‍ണ്ണറാദ്യം അവസരം നല്‍കിയേക്കും.

വജുഭായ് വാല എന്ന പഴയ ഗുജറാത്ത് നിയമസഭാസ്പീക്കറുടെ കോര്‍ട്ടിലാണിപ്പോള്‍ യഥാർഥത്തിൽ പന്ത്. ഗവര്‍ണ്ണറെന്ന നിലയില്‍ ബി.ജെ.പിക്ക് വിധേയനായയതിനാലാണ് കുമാരസ്വാമിക്ക് മുന്പ് തന്നെ കാണാന്‍ യെദിയൂരപ്പയ്ക്ക് അദ്ദേഹം അവസരമൊരുക്കിയത്. 2 ദിവസമാണ് ബിജെപി ചോദിച്ച സമയം. ബി.ജെ.പിക്ക് മുമ്പിലുള്ള വഴികള്‍ ഇപ്രകാരമാണ്. വിശ്വാസവോട്ട് തേടാന്‍ അവസരം ചോദിച്ച പഴയ വാജ്പേയ് മന്തിസഭാ മോഡലില്‍ ഇറങ്ങിപ്പോരുക. പക്ഷേ അമിത്ഷാ നയിക്കുന്ന ബിജെപി അങ്ങിനെയൊരു നിഷ്കളങ്ക സമീപനം സ്വീകരിക്കില്ല. കോണ്‍ഗ്രസിലെ ലിംഗായത്ത് എം എല്‍ എമാരെ അടര്‍ത്തിയെടുക്കാമോ എന്നതാണ് ആദ്യ വഴി. രേവണ്ണയെ സ്വാധിനിച്ച് ജെ ഡിഎസിനെ പിളര്‍ത്തുക. എന്നതാണ് രണ്ടാം വഴി. ഇത് കോണ്‍ഗ്രസിനെ്റയും ജെഡിഎസിന്റെയും ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഇനി ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തെ ഗവര്‍ണ്ണറാദ്യം വിളിച്ചാലും അലോസരമില്ലാതെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമോ എന്നതും ചോദ്യമാണ്. സിദ്ധാരാമയ്യയെ പോലുള്ളവര്‍ ഈ സഖ്യം ആഗ്രഹിക്കുന്നില്ല. എം എല്‍ എമാരെ ഒളിവില്‍ താമസിപ്പികുന്ന റിസോര്‍ട്ട് രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ് കര്‍ണ്ണാടകത്തിയിലേത്. 2008ല്‍ യെദിയൂരപ്പ സര്‍ക്കാരിന് വിശ്വാസവോട്ട് നേടിയതും സമാനമായ കുതിരക്കച്ചവടം നടത്തിയായിരുന്നു എന്നത് കര്‍ണ്ണാടകത്തിലേ ദുര്‍ബ്ബലമായ രാഷ്ട്രീയാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ