കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Published : Jan 03, 2017, 05:36 AM ISTUpdated : Oct 04, 2018, 10:24 PM IST
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Synopsis

ബെംഗളൂരു: കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്മംഗ്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ വിളിക്കാന്‍ പോയ സഹായികളാണ് മഹാദേവ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജെഡിഎസ് നേതാവായിരുന്ന മഹാദേവ് പ്രസാദ് അടുത്തിടെയാണ് കോണ്‍ഗ്രസിലേക്കെത്തിയത്. അഞ്ച് തവണ ഗുണ്ടല്‍പേട്ടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ മഹാദേവ് പ്രസാദ് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പമാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
അമേരിക്കൻ - ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖംനഇ