
കാസർകോട്: കാസർകോട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന നാലര ക്വിന്റൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പാൻമസാല ഉൽപന്നങ്ങൾ പിടികൂടിയത്. മംഗളുരുവിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് കടത്തുകയായിരുന്നു ഇവ. പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു.
നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വച്ചതിനുള്ള കോപ്രാ ആക്ടിന് പുറമെ പൊലീസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ സ്കൂൾ പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇവ കടത്തിയതെന്ന് പിടിയിലായവർ മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam