
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞവരെ സൈന്യം നേരിട്ടതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ഇന്നലെയാണ് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്ററുമായ സബ്‌സര്‍ ഭട്ടിനെ സൈന്യം ത്രാലില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. വിഘടനവാദ സംഘടനകളുടെ നേതൃത്വത്തില്‍ ത്രാലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഭട്ടിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കശ്മീര്‍ താഴ്വരയില്‍ പലയിടത്തും സംഘര്‍ഷമുണ്ടാവുകയും, ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് തുടരുകയാണ്. കനത്ത സുരക്ഷയാണ് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam