കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്ന് നവാസ് ഷെരീഫ്

By Web DeskFirst Published Jul 20, 2016, 6:29 AM IST
Highlights

ഇസ്ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീരില്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് ജനഹിത പരിശോധന വേണമെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നും ഷെരീഫ് പറഞ്ഞു.

കശ്മീര്‍ സ്വതന്ത്രമായാല്‍ അവിടുത്തെ ജനതയെ, സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ല. കശ്മീരിലെ അവകാശത്തെ മാനിച്ച് ജനഹിത പരിശോധന നടത്താനാണ് ഇന്ത്യ തയ്യാറാകേണ്ടത്. കശ്മീര്‍ തര്‍ക്ക ഭൂമിയാണെന്ന് യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധിനിവേശ ഭൂമിയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോക സമൂഹത്തിന് ആശങ്കയുളവാക്കുന്നുവെന്നും ഷെരീഫ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ് പാകിസ്താന്‍. താഴ്‍വരയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തുന്ന കരിദിനത്തില്‍ വിവിധ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്.

 

click me!