
ബുര്‍ഹാന്‍ വാണിയെ വധിച്ചതിന് ശേഷമുള്ള കശ്മീര്‍ താഴ്വരയിലെ പ്രതിഷേധം 45 ദിനം പിന്നിടുമ്പോഴാണ് പ്രശ്‌നപരിഹാരത്തിന് വഴി തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സിപിഎം എംഎല്‍എ യുസഫ് തരിഗാമി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം പ്രധാനമന്ത്രിയെ കണ്ടത്. ഇപ്പോഴത്തെ വിഷയങ്ങളില്‍ സര്‍ക്കാരിന് പറ്റിയ തെറ്റ് മനസ്സിലാക്കി തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത്തരം സംഘര്‍ഷങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ പരിഹാരം വേണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പാക് അധിനിവേശ കശ്മീരിലെ പ്രതിഷേധത്തെക്കുറിച്ച് തനിക്ക് നിലപാടില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. പാകിസ്ഥാനെ കുറ്റപ്പെടുത്താനും ഒമര്‍ അബ്ദുള്ള തയ്യാറായില്ല. വിഘടനവാദികളുമായി ഒത്തുതീര്‍പ്പിനില്ലെന്ന് ധനമന്ത്രി ഇന്നലെ അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ കണ്ണീര്‍വാതക ഷെല്‍ പൊട്ടി ഒരു യുവാവ് കൂടി മരിച്ചതോടെ മരണസംഖ്യ 64 ആയി. മരിച്ചവരില്‍ അധികവും യുവാക്കളാണ്. പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചത് കാരണം കണ്ണിന് ഗുരുതര പരിക്കേറ്റവരിലും അഞ്ചിലൊന്ന് പേര്‍ 14 വയസിനു താഴെയുള്ളവരാണ്. സായുധ സേനകളുടെ പ്രത്യേത അധികാരം ഭാഗികമായി പിന്‍വലിക്കുക എന്നതുള്‍പ്പടെയുളള നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam