കശ്മീര്‍ സംഘര്‍ഷം; സ്കൂളുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഗവർണ്ണർ

By Web DeskFirst Published Sep 21, 2016, 2:20 PM IST
Highlights

ശ്രീനഗര്‍: ജമ്മുകശ്മീരിൽ കഴിഞ്ഞ 74 ദിവസമായി സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ഉടൻ നടപടി എടുക്കണമെന്ന് ഗവർണ്ണർ എൻഎൻ വോറ വിദ്യാഭ്യാസമന്ത്രി നയീം അക്തറോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ ബുർഹൻ വാണിയുടെ വധത്തിനു ശേഷം പ്രതിഷേധങ്ങൾ തുടങ്ങിയ ദിവസം അടച്ച ജമ്മുകശ്മീരിലെ സ്കൂളുകളും കോളേജുകളും ഇതുവരെ തുറന്നിട്ടില്ല.

ഗവർണ്ണർ എൻ എൻ വോറ കടുത്ത അതൃപ്തിയാണ് ഇതിൽ രേഖപ്പെടുത്തിയത്. സ്കൂളുകൾ തുറക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഗവർണ്ണർ എൻഎൻ വോറ വിദ്യാഭ്യാസ മന്ത്രി നയീം അക്തറെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടു. ശ്രീനഗറിലെ ബർൺഹാൾ സ്കൂളിലെ മലയാളി അദ്ധ്യാപകനായ ഫാദർ സെബാസ്റ്റ്യൻ കുട്ടികളെ പഠിപ്പിക്കാൻ ഇപ്പോൾ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ്.

കഴിയാവുന്ന അത്രയും കുട്ടികൾക്ക് പഠനസാമഗ്രികൾ വീട്ടിലെത്തിക്കാനാണ് ശ്രമം. 2010ൽ സമാനമായ പ്രതിഷേധത്തിൽ 90 ദിവസം സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നു. ഇത്തവണ പ്രതിഷേധം അതിലും നീണ്ടേക്കാം എന്ന ചിന്ത വെല്ലുവിളികൾ അതിജീവിച്ച് കശ്മീരിന്റെ വിദ്യാഭ്യാസത്തിനായി പോരാടിയ ഫാ: സെബാസ്റ്റ്യനെ പോലുള്ള അദ്ധ്യാപകർക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു.

click me!