
ശ്രീനഗര്‍: പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട കശ്‍മിരി മാധ്യമപ്രവര്‍ത്തകന്‍ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ന്യൂസ് ഏജന്‍സി വിറ്റു. ജാവിദ് അഹമ്മദ് മിര്‍ ആണ് തന്‍റെ ഉടമസ്ഥതയിലുള്ള കശ്‍മിര്‍ ന്യൂസ് നെറ്റ്വര്‍ക്ക് പണത്തിനായി വിറ്റത്. പെല്ലറ്റ് ആക്രമണത്തില്‍ വലത് കണ്ണിന്‍റെ കാഴ്ച ഭാഗികമായും ഇടത് കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും ജാവിദിന് നഷ്ടപ്പെട്ടിരുന്നു. ഇതുവരെ രണ്ട് ലക്ഷം രൂപ ചികിത്സയ്ക്കായി ചിലവഴിച്ച ജാവിദിന് ഇപ്പോള്‍ മാസം തോറും ചികിത്സയ്ക്കായി 10000 രൂപയാണ് ചിലവാകുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളില്‍ നിന്നുപോലും സഹായം ലഭ്യമാകാത്തതിനാല്‍ ജാവിദിന് ന്യൂസ് ഏജന്‍സി വില്‍ക്കയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
2015 ആഗസ്റ്റ് അഞ്ചിനാണ് ജാവിദ് അഹമ്മദ് മിറിന് പട്ടാളത്തിന്‍റെ പെല്ലറ്റ് ആക്രമണത്തില്‍ കാഴച നഷ്ടപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്‍മിര്‍ താഴ്‍വര അസ്വസ്ഥമായ സമയമായിരുന്നു. കരല്‍ഗുണ്ട് ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിക്ഷേധക്കാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു ജാവിദ്. എന്നാല്‍ യാത്രയില്‍ എതിരെ വന്ന പൊലീസ് വാഹനം പെല്ലറ്റുകള്‍ കൊണ്ട് ജാവിദിന് നേരെ വെടിയുതിര്‍ത്തു.
കരല്‍ഗുണ്ട് ആശുപത്രി സൈന്യം വളഞ്ഞതിനാല്‍ ജാവിദിനെ പിറ്റേ ദിവസം ബാരാമുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കണ്ണിനും ഗുരുതര പരിക്കേറ്റ ജാവിദിനെ പിന്നീട് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 28 ദിവസങ്ങള്‍ കഴിഞ്ഞാണ് ജാവിദിന് നേര നില്‍ക്കാന്‍ പോലും കഴിഞ്ഞത്. നെഞ്ചിലും കാലിലും കൈകളിലും തറച്ച പെല്ലറ്റുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ശാരീരികമായ ബുദ്ധിമുട്ടുകള്‍ മാത്രമല്ല മാനസിക പ്രശ്‍നങ്ങളും താന്‍ നേരിടുന്നതായി ജാവിദ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam