സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം: 2 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : Nov 21, 2017, 10:40 PM ISTUpdated : Oct 05, 2018, 03:50 AM IST
സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം:  2 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ 2 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നടുറോഡില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതികളെ കുടുക്കാന്‍ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്

ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി കാട്ടാക്കട മൊളിയൂര്‍ റോഡിലാണ്  കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാട്ടാക്കട സ്വദേശിയും ദേശാഭിമാനി ഏജന്‍റുമായ   ശശികുമാറാണ് ആക്രമണത്തിന് ഇരയായത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ശശികുമാറിനെ അടിച്ചുവീഴ്ത്തുകയായിരുന്നു.  വീണിടത്തുനിന്ന് എണീറ്റ്  ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പു ദണ്ഡ് ഓങ്ങി അക്രമി സംഘം പിന്നാലെ . 

ഓടിച്ചിട്ട് അടിച്ച് പരിക്കേൽപ്പിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളാണ്  നിര്‍ണ്ണായക തെളിവായത്. എസ്.ഡി.പി ഐ.പ്രവർത്തകരായ യുവാക്കളാണ് പിടിയിലായത്. നേമം പുതിയ കാരയ്ക്കാമണ്ഡപം സ്വദേശിയായ  അൽ അമീൻ(28 ), അർഷാദ് (25 ) എന്നിവരാണ് അറസ്റ്റിൽ ആയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്