
തിരുവനന്തപുരം: കഴക്കൂട്ടത്ത് കടയുടമയെയും ജീവനക്കാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പാദപുരം മഹാദേവര്‍ ക്ഷേത്രത്തിനടുത്ത് ലളിതഭവനില്‍ അനീഷ് (37), കഴക്കൂട്ടം മുള്ളുവിള നീതു ഭവനില്‍ ലാല്‍(41) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ വധശ്രമം ഉള്‍പ്പെടെയുളള നിരവധി കേസുകള്‍ നിലവിലുണ്ട്. ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ മണികണ്ഠന്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടടുപ്പിച്ചാണ് സംഭവം. കഴക്കൂട്ടം പെട്രോള്‍ പമ്പിനുസമീപമുള്ള പച്ചക്കറി കട നടത്തുന്ന സെയ്ദ് അലി(30), സഹോദരന്‍ ഹമീദ്(40), ഈ കടയിലെ ജീവനക്കാരനായ മണികണ്ഠന്‍(65) എന്നിവരെ രണ്ട് ബൈക്കുകളില്‍ എത്തിയ നാല്‍വര്‍ സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ കൂട്ടുപ്രതികളായ പോങ്ങുംമൂട് സ്വദേശി ദീപു, വെട്ടുറോഡ് സ്വദേശി ജോണ്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടയില്‍ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam