നോക്കുകൂലി തടയാന്‍ ലക്ഷ്യമിട്ട് പുതിയ ബില്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കി

By Web DeskFirst Published Apr 3, 2018, 4:46 PM IST
Highlights
  • വിദഗ്ദ്ധ തൊഴിലാളികളുടെ സേവനവും യന്ത്രങ്ങളുടെ സഹായവും വേണ്ട കയറ്റിറക്കുമതി ജോലികള്‍ക്ക് ഉടമയ്ക്ക് തന്നെ തൊഴിലാളികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പുതിയ ബില്‍ അനുവദിക്കുന്നുണ്ട്. 

തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ നിക്ഷേപം പ്രൊത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കി. വിദഗ്ദ്ധ തൊഴിലാളികളുടെ സേവനവും യന്ത്രങ്ങളുടെ സഹായവും വേണ്ട കയറ്റിറക്കുമതി ജോലികള്‍ക്ക് ഉടമയ്ക്ക് തന്നെ തൊഴിലാളികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം പുതിയ ബില്‍ അനുവദിക്കുന്നുണ്ട്. 

അതേ സമയം മറ്റു കയറ്റിറക്കുമതി ജോലികള്‍ക്ക് രജിസ്റ്റേര്‍ഡ് ചുമട്ട്തൊഴിലാളികളെ തന്നെ ഉപയോഗിക്കണം. ഈ തൊഴിലിനും തൊഴില്‍ ഉടമയ്ക്ക് സ്വന്തം ജോലിക്കാരെ നിയോഗിക്കാമെന്ന ബില്ലിലെ മുന്‍വ്യവസ്ഥ ഭേദഗതി ചെയ്യുകയായിരുന്നു. ഓരോ ജില്ലയിലും നിശ്ചിത കൂലി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ കൂലി നല്‍കേണ്ടതില്ല. നോക്കുകൂലി ഉള്‍പ്പെടെയുള്ള തെറ്റായ പ്രവണതകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ വ്യക്തമാക്കി.

click me!