ഇടതുസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ കേരള ബാങ്ക് ചിങ്ങം ഒന്നിന്

Published : Oct 10, 2017, 07:55 PM ISTUpdated : Oct 04, 2018, 07:41 PM IST
ഇടതുസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ  കേരള ബാങ്ക് ചിങ്ങം ഒന്നിന്

Synopsis

തി​രു​വ​ന​ന്ത​പു​രം: കാത്തിരിപ്പിനൊടുവില്‍ ഇടതുസര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ കേ​ര​ള ബാ​ങ്ക് അ​ടു​ത്ത​വ​ർ​ഷം ചി​ങ്ങം ഒ​ന്നി​ന് നി​ല​വി​ൽ വ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഭ​ര​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് 2018 ഓഗസ്റ്റ് 16ന് കേരളാ സഹകരണ ബാങ്ക് നിലവില്‍ വരുമെന്ന സുപ്രധാന തീ​രു​മാ​നം അറിയിച്ചത്.

ബാ​ങ്ക് തു​ട​ങ്ങു​ന്ന​തി​ന് ആ​ര്‍​ബി​ഐ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ പു​ന​ര്‍​വി​ന്യാ​സം, നി​ക്ഷേ​പ-​വാ​യ്പാ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം തു​ട​ങ്ങി ബാ​ങ്കി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തെ ബി​സി​ന​സ് പോ​ളി​സി ആ​ര്‍​ബി​ഐ​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​രി​ച്ചു.

ജില്ലാ സഹകരണ ബാങ്കും  സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാബാങ്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാഗ്‌ദാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ അനുകൂല സായുധ സംഘം; തിരിച്ചടിക്കുമെന്ന് അമേരിക്കയുടെ ഭീഷണി
പത്തനാപുരത്തെ എൻഎസ്എസ് ഭിന്നത; ജി സുകുമാരൻ നായര്‍ പിതൃതുല്യൻ, ഒരിക്കലും എതിര്‍ക്കില്ല, ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ഗണേഷ്‍കുമാര്‍