ഭീഷണികള്‍ക്ക് വഴങ്ങാത്തവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍: നരേന്ദ്രമോദി

Published : Jan 07, 2019, 01:35 AM IST
ഭീഷണികള്‍ക്ക് വഴങ്ങാത്തവരാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍: നരേന്ദ്രമോദി

Synopsis

ത്രിപുരയിലെ കമ്യൂണിസ്റ്റ് അക്രമണത്തിന് ബിജെപിയെ തളര്‍ത്താനായിട്ടില്ല. പൂജ്യത്തില്‍ നിന്നാണ് അവിടെ ബിജെപി സര്‍ക്കാറുണ്ടാക്കിയതെന്നും മോദി പറഞ്ഞു. 

ഹൈദരാബാദ്: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണികള്‍ക്ക് വഴങ്ങാത്തവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം  വി മുരളീധരൻ എംപിയുടെ വീട്ടിന് നേരെ അക്രമികള്‍ ബോംബെറിഞ്ഞു.  അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി പറഞ്ഞു.

"എൻറെ ബൂത്ത് ഏറ്റവും ശക്തം" പരിപാടിയിൽ ആന്ധ്രപ്രദേശിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസരിച്ചത്. 

ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി പ്രവർത്തകർ ദിവസവും അക്രമണവും അക്രമിക്കപ്പെടുകയാണ്. ത്രിപുരയിലെ കമ്യൂണിസ്റ്റ് അക്രമണത്തിന് ബിജെപിയെ തളര്‍ത്താനായിട്ടില്ല. പൂജ്യത്തില്‍ നിന്നാണ് അവിടെ ബിജെപി സര്‍ക്കാറുണ്ടാക്കിയതെന്നും മോദി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ