പിണറായി വിജയനെ മടക്കി അയച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഖേദമറിയിച്ചു

By Web DeskFirst Published Dec 11, 2016, 12:29 AM IST
Highlights

ഭോപ്പാല്‍: ഭോപ്പാലിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മടക്കി അയച്ച സംഭവത്തിൽ  മധ്യപ്രദേശ് സർക്കാർ ഖേദമറിയിച്ചു. മധ്യപ്രദേശ്  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പിണറായിയെ ഫോണിൽ വിളിച്ചു. മലയാളി സംഘടനകളുടെ സ്വീകരണത്തിനെത്തിയ പിണറായി വിജയനെ 
ആർഎസ്എസ്  പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്.

മുഖ്യമന്ത്രിയെ മധ്യപ്രദേശിൽ തടഞ്ഞ സംഭവത്തിൽ‍ പ്രതിഷേധിച്ച്  ഇന്ന് സി.പി.ഐഎമ്മിന്റെ നേത്യത്വത്തില്‍ കേരളത്തില്‍ പ്രകടനവും പെതുയോഗങ്ങളും നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന ബാധ്യത നിറവേറ്റാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു മുഖ്യമന്ത്രിക്ക് പോലും അഭിപ്രായ സാതന്ത്ര്യം ഇല്ലാത്ത നാടായി മാറി രാജ്യം. പ്രധാനമന്ത്രി നരേന്ദമോദി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

click me!