ദേശീയ ശ്രദ്ധ ആകർഷിച്ച് മുഖ്യമന്ത്രി നേതൃത്വം നല്‍കിയ ആര്‍ബിഐ സമരം

Published : Nov 18, 2016, 12:36 PM ISTUpdated : Oct 05, 2018, 02:42 AM IST
ദേശീയ ശ്രദ്ധ ആകർഷിച്ച് മുഖ്യമന്ത്രി നേതൃത്വം നല്‍കിയ ആര്‍ബിഐ സമരം

Synopsis

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കാൽ നടയായി മുഖ്യമന്ത്രിയും മന്ത്രിമാരും റിസ‍വ്വ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലുള്ള സമരസ്ഥലത്തെത്തി.  മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കി
 
പത്തുമണിക്ക് മുഖ്യമന്ത്രി സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിനെ താക്കീത് ചെയ്തും മോദിയെ പരിഹസിച്ചും  മന്ത്രിമാരുടെയും മുന്നണി നേതാക്കളുടേയും  പ്രസംഗങ്ങള് നടന്നു‍. സത്യഗ്രഹസമരം പുരോഗമിക്കുന്നതിനിടെ വി.എസ്.എത്തിയതും പ്രവത്തകരെ ആവേശത്തിലാക്കി.

അഞ്ചുമണിക്ക് സമരം അവസാനിക്കുന്നതുവെരെയും പിന്തുണയുമായി വിവിധ സംഘടനകള്‍ സമര കേന്ദ്രത്തിലേക്ക് മാ‍ച്ച് ചെയ്തു. ശിവസേനക്കാരും സമരത്തിന് ഐക്യഗാർഢ്യവുമായി പ്രകടനമായെത്തി. നവദമ്പതികളും വിവാഹമണ്ഡപത്തിൽ നിന്നും നേരെ സമരപന്തലിലെത്തിൽ അഭിവാദ്യമായി എത്തി. 

പ്രതികൂല കാലാവസ്ഥും അവഗണിച്ച് ഭക്ഷണവും ഉപേക്ഷച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും അഞ്ചുമണിവരെയും സമരസ്ഥലത്തുണ്ടായിരുന്നു. ഇന്ന് സമരവേദിയിലേക്കെത്തിയില്ലെങ്കിലും ഇടത് സമരത്തിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്