മുല്ലപ്പെരിയാറും, അതിരപ്പിള്ളിയും മുഖ്യമന്ത്രിക്കെതിരെ സിപിഐ

By Web DeskFirst Published May 30, 2016, 7:46 AM IST
Highlights

അതിരപ്പിള്ളി, മുല്ലപ്പെരിയാ‌ർ വിവാദം കത്തുകയാണ്. അതിരപ്പള്ളിയിൽ സിപിഐഎം നിലപാടിനെതിരെ രംഗത്തെത്തിയ സിപിഐ മുല്ലപ്പെരിയാറിലും വിട്ടുകൊടുക്കാനില്ല. പുതിയ ഡാമെന്ന നിലപാടിൽ മാറ്റം വരുത്തിയ മുഖ്യമന്ത്രിയുടെ വാദങ്ങളെ പീരുമേട് എംഎൽഎ ഇഎസ് ബിജിമോൾ അംഗീകരിക്കുന്നില്ല. 

താൻ തീരദേശവാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ബിജിമോ‌ൾ ഡാമിന്‍റെ സുരക്ഷയിലെ ആശങ്ക മറച്ചുവെക്കുന്നില്ല. മാത്രമല്ല, തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്ന ഉമ്മൻചാണ്ടി സർക്കാർ നിലപാടിൽ ഉറച്ചുനിന്നുള്ള വിശകലനമാണ് വേണ്ടെതെന്നും ബിജിമോൾ ആവശ്യപ്പെട്ടു.

സുരക്ഷയെകുറിച്ച് പഠനം നടത്താൻ അന്താരാഷ്ട്രാ ഏജൻസിയെ നിയോഗിക്കണം. വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണുമെന്നും ബിജിമോൾ വ്യക്തമാക്കി, അതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പരിസ്ഥിതി പ്രവർത്തകരുടെ നീക്കം. പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പൂർണ്ണമായും പുഴസംരക്ഷണസമിതി തള്ളുന്നു.

അതിരപ്പിള്ളിയിലും മുല്ലപ്പെരിയാറിലും മുന്നണിക്കുള്ളിൽ നിന്നും പുറത്തുനിന്നും സർക്കാറിനെതിരായി പ്രതിഷേധം ശക്തമാകുകയാണ്.

click me!