കേരളാ കോൺഗ്രസ് ബി ഇന്ന് ഇടത് മുന്നണിയിലേക്ക്

Web Desk |  
Published : Jul 24, 2018, 06:06 AM ISTUpdated : Oct 02, 2018, 04:21 AM IST
കേരളാ കോൺഗ്രസ് ബി ഇന്ന് ഇടത് മുന്നണിയിലേക്ക്

Synopsis

കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും. രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. ഇടത് മുന്നണിയിൽ എത്തുന്നതിന് വേണ്ടിയാണ് ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടി സ്കറിയാ വിഭാഗവുമായി ലയിക്കുന്നത്. സിപിഎമ്മിന്റെയും സിപിഐയുടേയും സമ്മതത്തോടെയാണ് നീക്കം. ‌

ലയനത്തോടെ ഒരു എംഎല്‍എ ഉള്ള പാർട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറയുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ, ഐഎന്‍എല്‍ എന്നീ പാർട്ടികളും താമസിയാതെ ഇടതുമുന്നണിയുടെ ഭാഗമാകും എന്നാണ് സൂചന. വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗം മുന്നണി വിപുലീകരണ ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമിടും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരാൾക്ക് കടന്നുപോകാൻ പാകത്തിൽ തുരന്ന ഭിത്തി, ആൾ അകത്തുകടന്നത് വൻ ആസൂത്രണത്തോടെ, വണ്ടൂരിൽ വെള്ളിയാഭരണ കടയിൽ മോഷണം
ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ഇറങ്ങാനാകാതെ കുടുങ്ങി, താഴയെത്തിച്ച് ഫയർഫോഴ്സ്, വിവാഹവാ​ഗ്ദാനം നിഷേധിച്ചത് കാരണം