'കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി, സംരക്ഷിച്ചത് പിണറായി വിജയൻ'; എൽഡിഎഫിലുറച്ച് ജോസ് കെ മാണി

Published : Jan 16, 2026, 05:07 PM ISTUpdated : Jan 16, 2026, 05:41 PM IST
jose k mani

Synopsis

യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.

തിരുവനന്തപുരം: എൽഡിഎഫിൽ ഉറച്ച് കേരള കോൺ​ഗ്രസ് (എം). കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് പിണറായി വിജയനെന്നും ചെയർമാൻ ജോസ് കെ മാണി. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥ ജോസ് കെ മാണിയായിരിക്കും നയിക്കുക. 

ചില വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂ‌ടുതൽ എതിർപ്പ് ഉയർത്തി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ വേറി‌ട്ട നിലപാട് എടുത്തു. കഴിഞ്ഞ 5 വർഷക്കാലം കേരള കോൺഗ്രസിന് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പാർട്ടി നിരവധി ജനകീയ കാര്യങ്ങൾ ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെട്ടത് കേരള കോൺഗ്രസാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കൂടാതെ വന്യ മൃഗശല്യത്തിൽ പരിഹാരം വേണം എന്ന് ആവശ്യപ്പട്ടതും കേരള കോൺഗ്രസാണ്. ഭിന്നശേഷി അധ്യാപക നിയമനത്തിൽ ഇടപെടാൻ പാർട്ടിക്ക് കഴിഞ്ഞു. മുനമ്പം പ്രശ്നത്തിൽ ആദ്യം ഇടപെട്ടത് കേരള കോൺഗ്രസ് എം ആണ്. 

കഴിഞ്ഞ 5 വർഷം പ്രതിപക്ഷം പരാജയമാണ്. ആരോപണങ്ങളിൽ ചുറ്റിപറ്റിയാണ് പ്രതിപക്ഷം പോയത്. കേരള കോൺഗ്രസ്‌ പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയാലും വിഷയങ്ങളിൽ ഇടപെടും. കേരള കോൺഗ്രസ് എമ്മിന്റെ വിശ്വാസ്യത തകർക്കാൻ ആണ് മുന്നണി മാറ്റം വാർത്തകൾ ആക്കുന്നതെന്നും ജോസ് കെ മാണി വിമര്‍ശിച്ചു.സാഹചര്യം ഉണ്ടായാൽ കൂടുതൽ സീറ്റുകൾ കേരള കോൺഗ്രസ്‌ എം ആവശ്യപ്പെടും. പാലായിൽ മത്സരിക്കുവോ എന്ന് ചോദ്യത്തിന് മത്സരിക്കണോ എന്നും ജോസ് കെ മാണി മറുചോദ്യമുന്നയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധനമന്ത്രി, ഒരാനുകൂല്യങ്ങളും തടഞ്ഞുവെക്കില്ല
മുംബൈ നഗരം ഭരിച്ച രാജാക്കന്മാർ, 28 വർഷത്തെ താക്കറേ ആധിപത്യത്തിന് അവസാനം, തോൽവിയിലും ഉദ്ധവിന് തിളക്കം, തിളക്കം മങ്ങി ഷിൻഡേ