
കോഴിക്കോട്: ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം കുടുംബാംഗങ്ങളിലേക്കും.ജോയിയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുള്ള സഹോദരനേയും പോലീസ് ചോദ്യം ചെയ്യും. ഇതിനിടെ കേസില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തപ്പെട്ട വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് ഒളിവില്‍ പോയി.
ആത്മഹത്യാ സൂചനയുമായി രണ്ടാഴ്ച മുന്‍പ് ചെമ്പനോട വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ കുറിപ്പിലാണ് ജോയി തന്‍റെ ഭൂമി പ്രശ്നത്തില്‍ കുടുംബാഗംങ്ങളില്‍ ചിലരുടെ പങ്കിനെ പറ്റിയും സൂചിപ്പിക്കുന്നത്. ജോയിയുടെ എണ്‍പത് സെന്‍റ് ഭൂമിയോട് ചേര്‍ന്ന് സ്ഥലമുള്ള സഹോദരിനിലേക്കാണ് പ്രധാനമായും അദ്ദേഹത്തിന്‍റെ സംശയം നീളുന്നത്. ക്രഷര്‍ തുടങ്ങാനാലോചിക്കുന്ന ഈ സഹോദരന്‍ ജോയിയുടെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്.
വില്ലേജ് അസിസന്‍റ് സിലീഷ് തോമസിനെ ഇദ്ദേഹം സ്വാധീനിച്ചതായും ജോയി സംശയിക്കുന്നു. തന്‍റെ ഭൂമിയുടെ നികുതി സ്വീകരിക്കാത്തത് ഇത് മൂലമാണെന്നും ആത്മഹത്യാ സൂചന കത്തില്‍ ജോയി ചൂണ്ടിുക്കാട്ടുന്നുണു. ഈ സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും നീങ്ങുന്നത്. ആരോപണ വിധേയനായ സഹോദരനൊപ്പം, കുടംബത്തിലെ മറ്റുള്ളവരേയും ചോദ്യം ചെയ്യുനമെന്നാണ് അറിയുന്നത്.
ഇതിനിടെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസിനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്യചോമ്പനോടക്കടുത്ത പ്രദേശമായ പൂഴിത്തോട്ടിലെ സിലീഷിന്‍റെ വീട് അടഞ്ഞു കിടക്കുകയാണ്.സമീപ ജില്ലകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ക്കെതിരെ അന്വേഷമം നടക്കുന്നുണ്ടെങ്കിലും ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam