
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ്. ആദ്യഘട്ടത്തില്‍ 59 ഇനം മദ്യമാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് ലഭ്യമാക്കുകയെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ഇത്തവണത്തെ ഓണക്കാലം മുതൽ മദ്യവിൽപ്പന ഓൺലൈനിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.
വില്‍പന കൂടുമെന്ന് മാത്രമല്ല നല്ല ഉപഭോക്താക്കളെ ലഭിക്കുമെന്നും മെഹബൂബ് പറഞ്ഞു. സമൂഹത്തില്‍ ഉന്നതപദവി അലങ്കരിക്കുന്ന ഒരാള്‍ക്ക് ബിവറേജില്‍ വന്ന് മദ്യം വാങ്ങിപ്പോകാന്‍ മടിയുണ്ടാകും. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്രദമാകുമെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡിന്റെ ലാഭകരമല്ലാത്ത 755 നന്‍മ സ്റ്റോറുകളും ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും പൂട്ടുമെന്നും എം. മെഹബൂഹ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam