രാഷ്ട്രീയത്തിന്‍റെ പേരില്‍ ക്യാംപസില്‍ ഇനിയൊരാള്‍ കൊല്ലപ്പെടരുത്: ഹൈക്കോടതി

By Web deskFirst Published Jul 17, 2018, 11:51 AM IST
Highlights
  • സര്‍ക്കാര്‍ കോളേജായ മഹാരാജാസില്‍ ഒരൂ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശജനകമായ സംഭവമാണ്.
  • കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ കൃത്യമായി പാലിക്കാത്തിതിന്‍റെ പരിണിത ഫലമാണിത്. 

കൊച്ചി: രാഷ്ട്രീയത്തിന്‍റെ പേരില്‍ കലാലയങ്ങളില്‍ ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി. ക്യാപംസ് രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

സര്‍ക്കാര്‍ കോളേജായ മഹാരാജാസില്‍ ഒരൂ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് നിരാശജനകമായ സംഭവമാണ്. കലാലയ രാഷ്ട്രീയം സംബന്ധിച്ച് നല്‍കിയ മുന്‍കാല വിധികളും നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി പാലിക്കാത്തിതിന്‍റെ പരിണിത ഫലമാണ് ഇതെല്ലാം.  

അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. കലാലയരാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരുരീതിയിലും അനുവദിക്കാന്‍ സാധിക്കില്ലെന്നും സമരപരിപാടികളൊന്നും കോളേജുകളില്‍ അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നേരത്തെ മൂന്ന്തവണ ഹൈക്കോടതി കലാലയരാഷ്ട്രീയം നിരോധിച്ചതാണെന്നും ഇവയൊന്നും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി ഉത്തരവിട്ടു. 

click me!