ബാർ കോഴക്കേസ്: വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Published : Mar 27, 2017, 07:33 AM ISTUpdated : Oct 05, 2018, 01:58 AM IST
ബാർ കോഴക്കേസ്: വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Synopsis

കൊച്ചി:  ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ രണ്ട് സത്യാവാങ്മൂലം സമർപ്പിച്ച നടപടിയിലാണ് വിമർശനം  . തോന്നുംപോലെയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച കോടതി വിജിലൻസ് സിഐയെ ശാസിച്ചു. തുടരന്വേഷണത്തിന് പുതുതായി എന്ത് തെളിവ് ലഭിച്ചു എന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു

ബാർ കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സ്പെഷ്യൽ പ്രോസിക്യൂട്ടറും ഡയറക്ടർ ജനറൽ ഓഫ് ഓഫീസും രണ്ട് സത്യവാങ്മൂലങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് എന്തിനെന്ന് വിശദീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വ്യക്തമായ ധാരണയിലല്ലേ ഹൈക്കോടതിയിലെത്തുന്നതെന്ന് വിജിലൻസ് സിഐ സരീഷിനോട് കോടതി ചോദിച്ചു.

സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് നിയമവും ചട്ടവുമുണ്ട്. തോന്നും പോലെ ചെയ്യാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി. തെറ്റ് പറ്റിയെന്ന് സിഐ പറഞ്ഞത് കോടതി അംഗീകരിച്ചു. രണ്ട് തവണ അവസാനിപ്പിച്ച കേസ് എന്ത് സാഹചര്യത്തിലാണ് പുനരന്വേഷിക്കേണ്ടതെന്ന് വ്യക്തമാക്കണമെന്നും കോടതി ചോദിച്ചു.

വിജിലൻസിന്‍റെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നതെന്ന് കീഴ്ക്കോടതിയിലേക്ക് വേണ്ടി മാത്രമാണെന്ന് ആഭ്യന്തവകുപ്പ് ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയിൽ  റിപ്പോര്‍ട്ട് നൽകി. കീഴ്ക്കോടതിയിൽ മാത്രമല്ലഎല്ലാകോടതിയിലും ഹാജരാകാൻ അവകാശമുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു. 

സുപ്രീംകോടതിയിലെ മുന്‍പുണ്ടായിരുന്ന കേസുകൾ മുൻനിർത്തിയാണ് പ്രോസിക്യൂട്ടർ ജോയിന്‍റ് സെക്രട്ടറിയെ എതിർത്തത്. തുടർന്ന് ഈ വിഷയത്തിൽ രണ്ടാഴ്ചക്ക് ശേഷം വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി