
കൊച്ചി: പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തുണ്ടായ എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടി കാട്ടിയാണ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ വിധി.
ഹർജിയിൽ പൊതുതാൽപര്യം ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ബിജെപി നിയന്ത്രണത്തിൽ ഉള്ള തലശ്ശേരി ഗോപാലന്‍ അടിയോടി ട്രസ്റ്റിന്‍റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ട്രസ്റ്റിന് ഹര്‍ജി നല്‍കാനുള്ള അവകാശമില്ലെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ വാദങ്ങൾ ഡിവിഷൻ ബഞ്ച് അംഗീകരിക്കുകയായിരുന്നു.
ബിജെപി അന്വേഷണത്തിന് ഉത്തരവ് നല്‍കാന്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നും കോടതി പറഞ്ഞു. എട്ട് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. പരാമർശിക്കപ്പെടുന്ന കൊലപാതകക്കേസുകൾ വിചാരണാ ഘട്ടത്തിലാണെന്നും ഈ കൊലക്കേസുകളിൽ ഇടപെട്ട് ഹർജി നൽകാൻ പരാതിക്കാരായ ട്രസ്റ്റിന് അർഹത ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam