നോക്കുകൂലി നിരോധന ഉത്തരവ് സമഗ്രമല്ലെന്ന് വ്യവസായികള്‍

By Web DeskFirst Published May 1, 2018, 3:22 PM IST
Highlights
  • നോക്കുകൂലി നിരോധന ഉത്തരവ് സമഗ്രമല്ലെന്ന് വ്യവസായികള്‍

കൊച്ചി: നോക്കുകൂലി നിരോധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സമഗ്രമല്ലെന്ന് വ്യവസായികൾ. വ്യവസായ മേഖലയെക്കുറിച്ച് ഉത്തരവിൽ വ്യക്തതയില്ലെന്നാണ് ആരോപണം. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ചുമട്ടുതൊഴിലാളി മേഖലയിലെ അനാരോഗ്യ പ്രവണതകൾ തുടരുമെന്നാണ് വ്യവസായികൾ പറയുന്നത്.

നോക്കുകൂലി നിരോധിച്ച് തൊഴിൽ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഗാർഹിക ആവശ്യങ്ങൾക്കും, കാർഷികോത്പന്നങ്ങളുടെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാമെന്ന് വ്യക്തമാക്കുന്നു. എന്നാൽ വ്യവസായ മേഖലയെക്കുറിച്ച് പരാമർശമില്ല. വ്യവസായ മേഖലയിൽ യന്ത്രസഹായത്തോടെ കയറ്റിറക്ക് നടത്തിയാലും ചുമട്ടുത്തൊഴിലാളികളെ പൂർണ്ണമായി ഒഴിവാക്കാനാകില്ല.

പുതിയ പട്ടികയിൽ എല്ലാത്തരം ചരക്കുകൾക്കും കയറ്റിറക്ക് കൂലി വ്യക്തമാക്കിയിട്ടില്ല. പട്ടികയ്ക്ക് പുറത്തുള്ള ചരക്ക് ഇറക്കിയാൽ ഉഭയ കക്ഷി കരാർ പ്രകാരം കൂലി നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. ഇത് വീണ്ടും തൊഴിൽ തർക്കത്തിനും അമിത കൂലി ഈടാക്കുന്നതിനും വഴിവയ്ക്കുമെന്നാണ് വ്യവസായികൾ പറയുന്നത്.
 

click me!