
തിരുവനന്തപുരം:നാലുവര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തെ നിറച്ച് കാലവർഷം. കേരളത്തില്‍ ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴകിട്ടിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ അണക്കെട്ടുകളെല്ലാം നിറഞ്ഞതോടെ കെ.എസ്.ഇ.ബിക്കും സന്തോഷിക്കാം. വൈദ്യുതി വില്‍പ്പനയിലൂടെമൂന്നൂറ് കോടിയുടെ വരുമാനമാണ് ബോർഡിന് ലഭിക്കു.
ജൂണ്‍ 1 മുതല്‍ ഇതുവരെയുള്ള വരെയുള്ള മഴയുടെ കണക്കാണിത്. ഈ കാലയളവില്‍ സംസ്ഥാനത്ത് ശരാശരി 942.7 മി.മീ. മഴയാണ് കിട്ടേണ്ടെത്.എന്നാല്‍ ഇത്തവണം 985.78 മി.മി. മഴ കിട്ടി. 2013ല്‍ 48 ശതമാനം അധികം മഴ കിട്ടിയെങ്കിലും തുടര്‍ന്നുള്ള എല്ലാ വര്‍ഷവും മഴ കുറവാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷമാകെട്ടെ 21 ശതമാനം മഴ കുറഞ്ഞു. മലയോര ജില്ലകളിലാണ് ഇത്തവണ മഴ കൂടുതല്‍ കിട്ടിയത്.
ബംഗാള്‍ ഉള്‍ക്കടിലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമായാല്‍ വരും ദിവസങ്ങളിലും മഴ കനത്തേക്കും.ചില ജില്ലകളില്‍ 20 സെ.മീ. വരെ മഴ കിട്ടാന്‍ സാധ്യതയുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളും നിറയുകയാണ്. പവര്‍കട്ട് ഒഴിവാകുന്നതിനു പുറമേ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കുന്നതിലൂടെ കോടികളുടെ അധിക വരുമാനവും കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam