ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന പരാതി ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ഭര്‍ത്താവ്

Web Desk |  
Published : Jun 25, 2018, 08:52 AM ISTUpdated : Jun 29, 2018, 04:26 PM IST
ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന പരാതി ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ഭര്‍ത്താവ്

Synopsis

ഭാര്യയെ വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവാവ്  ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം

നിരണം: ഭാര്യയെ വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവാവ്  ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം. പണമടക്കം പ്രലോഭനങ്ങളുണ്ടെന്ന്  തിരുവല്ല മല്ലപ്പള്ളി സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ സ്വഭാവ ദൂഷ്യത്തിന് സഭയിലെ അഞ്ച്  വൈദികരെ താല്‍കാലികമായി ചുമതലകളിൽ നിന്ന് നീക്കി. 

കുന്പസാരരഹസ്യം മുതലാക്കി ഭാര്യയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിലാണ്  ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ  നടപടി . യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും  തുമ്പമണ്‍, ദില്ലി ഭദ്രാസനത്തിലെ ഒരോ വൈദികരെയും താല്ക്കാലികമായി ചുമതലകളിൽ നിന്ന്.  

പരാതി കിട്ടിയതായി നിരണം ഭദ്രാസനാധിപനും ശരിവച്ചു. അതേസമയം സഭാ നേതൃത്വത്തിന് പരാതി നൽകിയതിന് ശേഷം പല തലങ്ങളിൽ ഒത്തുതീർപ്പിന് സമ്മർദമുണ്ടായെന്ന് യുവാവ് പറയുന്നു. ഉന്നത ഇടപെടലും മാനഹാനിയും ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നത്.   വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേകം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വൈദികർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും സഭ നേതൃത്വം വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ