
തിരുവനന്തപുരം: പൊലീസില്‍ വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവികള്‍ക്ക് മാറ്റം. മലബാര്‍ മേഖലയിലാണ് പ്രധാനമായും അഴിച്ചുപണിയുണ്ടായിരിക്കുന്നത്. അശോക് യാദവിനെ ഇന്‍റലിജന്‍സ് ഐജിയായി നിയമിച്ചു.
വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ റൂറല്‍ എസ്പി എസി ജോര്‍ജിന് പകരം അധിക ചുമതലയേറ്റ തൃശൂർ സിറ്റി കമ്മീഷണർ രാഹുൽ ആർ.നായരെ എറണാകുളം റൂറൽ എസ്പിയായി നിയമിച്ചു. യതീഷ് ചന്ദ്രയെ തൃശൂരും ഡോ.അരുൾ ബി.കൃഷ്ണയെ കൊല്ലത്തും പൊലീസ് കമ്മീഷണർമാരായി നിയമിച്ചു. ഡോ. അരുള്‍ കൃഷ്ണ കൊല്ലം കമ്മീഷണറാവും. അതേസമയം, ആര്‍ നിശാന്തിനി ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്പിയായി നിയമിച്ചു.
ബി ജയദേവിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. ഉമാ ബെഹ്റയെ പാലക്കാടും കെ.ജി സൈമണിനെ അടൂരും കെഎപി കമാര്‍ഡന്‍റായി നിയമിച്ചു. ദേബാശിഷ് ബെഹ്റ പാലക്കാടും പ്രതീഷ് കുമാര്‍ മലപ്പുറത്തും ഡോ. ശ്രീനിവാസ് കാസര്‍ഗോഡും എസ്പിമാരായി ചുമതലയേല്‍ക്കും. കറുപ്പുസാമി വയനാടും ആദിത്യ ആര്‍. തിരുവനന്തപുരത്തും ഹിമേന്ദ്രനാഥ് കൊച്ചി ഡിസിപിമാരായും ചുമതലയേല്‍ക്കും. എം.കെ.പുഷ്കരന്‍ തൃശൂര്‍ എസ്പിയാവും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam