കേരള പ്രൊ വിസിയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്നു കാലിക്കറ്റ് സര്‍വകലാശാല

By Asianet NewsFirst Published Jul 14, 2016, 2:57 PM IST
Highlights

കോഴിക്കോട്: കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ എന്‍. വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്നു കാലിക്കറ്റ് സര്‍വകലാശാല സ്ഥിരീകരിച്ചു. സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ പരിശോധനയിലാണു കോപ്പിയടി തെളിഞ്ഞത്.

നേരത്തെ വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിലും കോപ്പിയടി നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിഷയം പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. പി.എം. നിയാസ്, കെ.എം. നസീര്‍, വി.പി. അബ്ദുള്‍ ഹമീദ്, ടി.പി. അഹമ്മദ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. എന്‍. വീരമണികണ്ഠന്റെ ഗൈഡ് ജെ. ബേബി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തെളിവെടുത്താണ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

എന്‍. വീരമണികണ്ഠന്റെ ഡിഗ്രി തിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമാനുസൃത നടപടി സ്വീകരിക്കേണ്ടതു സെനറ്റാണ്. ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റില്‍ വെച്ചശേഷമാണ് സെനറ്റിന്റെ പരിഗണനയ്ക്കെത്തുക.

 

 

 

click me!