
തിരുവനന്തപുരം: ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി കേരള സര്‍ക്കാരിന്‍റെ പുതിയ പദ്ധതി. എല്ലാ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളിലും ഭിന്നലിംഗക്കാര്‍ക്കായി പുതിയ ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇതിന്‍റെ മുന്നോടിയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭിന്നലിംഗക്കാര്‍ക്കായി പുതിയ ക്ലിനിക്ക് സ്ഥാപിച്ചു.
മാസത്തിലൊരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ക്ലിനിക്കിലെ ഒ.പി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സേവനവും ക്ലിനിക്കില്‍ ലഭ്യമാകും. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളും പുതിയെ യൂണിറ്റിനോട് സഹകരിക്കുന്നതിനാല്‍ പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് പോവുകയാണ്.
പുതിയ പദ്ധതി പ്രകാരം മാസാദ്യത്തിലെ എല്ലാ ചൊവ്വാഴ്ച്ചകളിലുമായിരിക്കും ക്ലിനിക്ക് ഭിന്നലിംഗക്കാര്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുക. സൈക്ക്യാട്രി, ഡെര്‍മറ്റോളജി, എന്‍ഡോക്രിനോളജി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇവരെ ചികിത്സിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam