
തിരുവനന്തപുരം : പുഴകളും ജലാശയങ്ങളും മലിനമാക്കുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നുചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും, രണ്ടുലക്ഷം രൂപ പിഴയും ഉറപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കും.
ജലവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്താനും ശുപാര്‍ശയുണ്ട്. ഡാം സേഫ്റ്റി നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമാകും ഓര്‍ഡിനന്‍സ് ഇറക്കുക.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ പുഴകളും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികള്‍ സംസ്ഥാനത്ത് പുരോഗമിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam