ഖജനാവില്‍ 1009 കോടി മിച്ചമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; മറുപടിയുമായി ഐസക്ക്

By Web DeskFirst Published May 27, 2016, 2:00 PM IST
Highlights

പിണറായി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ വിവാദ ഭൂമി ഉത്തരവുകള്‍ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി നിയോഗിച്ചു. ഇത് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം 

സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെക്കുറിച്ച് ധവള പത്രം ഇറക്കുന്നതും സന്തോഷകരം. 1009 കോടി മിച്ചമുള്ള ഖജനാവാണ് പുതിയ സര്‍ക്കാരിന് കൈമാറിയത്. അതേ സമയം ബാധ്യതകളുണ്ട്. വി.എസ് സര്‍ക്കാര്‍ നടപ്പാക്കിയ  ശമ്പള കമ്മിഷന്‍റെ ബാധ്യത അടക്കം തന്‍റെ സര്‍ക്കാരാണ് തീര്‍ത്തത്. ആദ്യ പാദത്തിൽ 4300 കോടി കടമെടുക്കാൻ അനുമതിയുണ്ടായിരുന്നിട്ടും 2800 കോടിയേ കടമെടുത്തിട്ടുള്ളൂ. 

ക്ഷേമ പെന്‍ഷൻ കൃത്യമായി വിതരണം ചെയ്തു തുടങ്ങിയിരുന്നു. 1500 രൂപയായി തന്‍റെ സര്‍ക്കാര്‍ വര്‍ധിപ്പിച്ച പെന്‍ഷൻ പുതിയ സര്‍ക്കാര്‍ 1000 രൂപയായി കുറയ്ക്കരുത്. തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ തുകയും പെന്‍ഷന്‍ കിട്ടുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ത്തിയിരുന്നു.

നിയമന നിരോധനമില്ല. 2016 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്ട്ട് ചെയ്യണമെന്ന വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന ചൂണ്ടിക്കാട്ടിയാണ് അപ്രഖ്യാപിത നിയമന നിരോധമുണ്ടായിരുന്നുവെന്ന് പിണറായി സര്‍ക്കാരിന്‍റെ വിമര്‍ശനത്തെ ഉമ്മന്‍ ചാണ്ടി നേരിടുന്നത്

അതേ സമയം ഖജനാവിലുള്ളത് 700 കോടി  രൂപ  മാത്രമാണെന്ന്  ഉമ്മൻ  ചാണ്ടിക്ക്  ധനമന്ത്രിയുടെ  മറുപടി. സംസ്ഥാനത്തിന്‍റെ  സാന്പത്തികനില  മെച്ചപ്പെടാൻ  മൂന്നു  വര്‍ഷമെടുക്കും. കടം വാങ്ങാതെ കേരളത്തിനു മുന്നോട്ടുപോകാനാകില്ലെന്ന് പറഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക്,  അതിനാല്‍ കടം വാങ്ങാതെ മുന്നോട്ടുപോകാനാകില്ല. സാമ്പത്തികനില മെച്ചപ്പെടാന്‍ മൂന്നുകൊല്ലമെടുക്കുമെന്നും  പറഞ്ഞു. എന്നാല്‍, ശമ്പളം മുടങ്ങുകയോ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
 

click me!