രണ്ട് ലക്ഷം മുടക്കി കുവൈറ്റിലെത്തിയവര്‍ രണ്ട് മാസമായി ജോലിയും ശമ്പളുമില്ലാതെ ദുരിതത്തില്‍

By Web DeskFirst Published Aug 4, 2016, 9:29 PM IST
Highlights

കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്റെ കീഴിലുള്ള പെട്രോള്‍ പമ്പുകളില്‍ ജോലിക്കായി കൊണ്ടു വന്ന 60ല്‍ അധികം മലയാളികള്‍ ഉള്‍പ്പെടെയുള്ള 165 ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ഒരു മലയാളിക്ക് മുഖ്യ ഓഹരി പങ്കാളിത്വമുള്ള കോണ്‍ട്രാക്ടിംഗ് കമ്പിനിയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ എത്തിയവര്‍ക്കാണ് ഈ ദുരിതം. നോമ്പ് കാലത്ത് പോലും ഇവര്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നില്ല. കൊച്ചിയിലെ എജന്‍സിക്ക് 175000 രൂപയും കുടാതെ മെഡിക്കലിനും മറ്റുമായി മൊത്തം 2,10,000 മുടക്കി വന്നവരാണിവര്‍. 

ആദ്യം ഖൈത്താന്‍ മേഖലയിലായിരുന്നു ഇവരുടെ ക്യാമ്പ്. അവിടെ വെച്ച് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സൂപ്പര്‍ വൈസര്‍മാരോട് ധരിപ്പിച്ചതിന്റെ പേരില്‍ കുറച്ച് പേരെ തീരെ സൗകര്യം കുറവുള്ള ബെഹ്ബുളയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്തതവരില്‍ 20 പേരെ തിരികെ നാട്ടിലേക്ക് അയച്ചു.  ബെഹ്ബുളയിലെ ക്യാമ്പിലെത്തിയവര്‍ക്ക് ഭക്ഷണവും പാചകത്തിനുള്ള ഗ്യാസ് സൗകര്യങ്ങളും ഇല്ലായിരുന്നു. ഇവരുടെ വിഷമസ്ഥിതി മനസിലാക്കിയ, സമീപത്ത് കടകള്‍ നടത്തുന്ന മലയാളികള്‍ സാമൂഹിക സംഘടന പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരുടെ നേത്യത്വത്തില്‍ അരിയും പലചരക്ക് സാധനങ്ങളും നല്‍കി വരികയാണിപ്പോള്‍.

click me!