കെവിന്റെ മരണം: പ്രതികൾക്ക് അധികാരകേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചോയെന്ന് കോടതി

Web Desk |  
Published : May 30, 2018, 08:08 PM ISTUpdated : Oct 02, 2018, 06:32 AM IST
കെവിന്റെ മരണം: പ്രതികൾക്ക് അധികാരകേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചോയെന്ന് കോടതി

Synopsis

പ്രതികളുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പരാമർശം

കോട്ടയം: കെവിൻ കേസിലെ പ്രതികൾക്ക് അധികാരകേന്ദ്രത്തിൽ നിന്ന് സഹായം കിട്ടിയെന്നാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്ന് ഏറ്റുമാനൂർ കോടതി. പ്രതികളുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പരാമർശം.

കെവിൻ വധക്കേസിലെ പ്രതിയായ ടിറ്റോ ജെറോം ഇടുക്കി പീരുമേട് കോടതിയിൽ മൂന്നരയോടെ കീഴടങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതും പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഐ 20യുടെ ഉടമയാണ് കീഴടങ്ങിയ ടിറ്റോ. വക്കീൽ മുഖാന്തിരമാണ് കീഴടങ്ങിയത്. 

നേരത്തെ കേസില്‍ പ്രതികളായ മൂന്ന് പേർ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. പുനലൂർ സ്വദേശികളായ നിഷാദ്, ഷെഫിൻ എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈകിട്ട് നാല് മണിയോടെ കീഴടങ്ങാനെത്തിയതായിരുന്നു ഇവർ. 

മഫ്തിയിൽ നിൽക്കുകയായിരുന്ന ഏറ്റുമാനൂർ സി.ഐ. എ.ജെ. തോമസും സംഘവും കോടതി വരാന്തയിൽ നിന്ന് നിഷാദിനെയും ഷെഫിനെയും പിടികൂടുകയായിരുന്നു. ഇവരെ കോട്ടയം എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടതുകോട്ട ഇളക്കാൻ യുഡിഎഫ്, വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫ്; പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണ എങ്ങോട്ട്?
ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ, മറുപടിയുമായി സഹോദരി ഭ‍ർത്താവ് വര്‍ഗീസ് ജോര്‍ജ്; ഉമ്മൻചാണ്ടിയെ പിന്നിൽ കുത്തിയത് ഓര്‍മ്മിപ്പിച്ച് പ്രതികരണം