കെവിന്റെ മരണം: മുൻ‌കൂർ ജാമ്യഹർജിയുമായി നീനുവിന്റെ അമ്മ

Web Desk |  
Published : Jun 05, 2018, 11:38 AM ISTUpdated : Jun 29, 2018, 04:10 PM IST
കെവിന്റെ മരണം: മുൻ‌കൂർ ജാമ്യഹർജിയുമായി നീനുവിന്റെ അമ്മ

Synopsis

കെവിന്റെ മരണം: മുൻ‌കൂർ ജാമ്യഹർജിയുമായി നീനുവിന്റെ അമ്മ

കൊച്ചി: കെവിൻ മരണത്തില്‍ നീനുവിന്റെ അമ്മ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഹർജി നൽകി. നീനുവിന്റെ അമ്മ  രഹ്‌ന ആണ് മുൻ‌കൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. തനിക്കു കൊലപാതകവുമായി ബന്ധമില്ല. പക്ഷേ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്നും ഹർജിയിൽ രഹ്‌ന ആരോപിക്കുന്നു. 

കുറ്റകൃത്യത്തിൽ പങ്കാളിയല്ല. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. 

കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമാക്കി. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. 

അതേസമയം കെവിൻ കേസിൽ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം  നാളെ ഹൈക്കോടതിയില്‍ ഹർജി നൽകും. ആരോപണവിധേയരായ പൊലീസുകാർക്കെതിരെസർക്കാർ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ 4 പേർക്ക് ഇന്ന് നോട്ടീസ് നൽകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ