
ദില്ലി: കെവിന്‍റെ കൊലപാതകത്തില്‍ കോട്ടയം കൊല്ലം ജില്ലാ കളക്ടര്‍മാരോടും പൊലീസ് മേധാവിമാരോടും ദേശീയ ന്യൂനപക്ഷ കമ്മീഷനും പട്ടികജാതി കമ്മീഷനും റിപ്പോര്‍ട്ട് തേടി. ദേശീയ പട്ടിക ജാതി കമ്മീഷന്‍ അംഗങ്ങള്‍ രണ്ട് ദിവസത്തിന് അകം സംഭവസ്ഥലം സന്ദര്‍ശിക്കും
കെവിന്‍റേത് ജാതി കൊലയെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് ദേശീയപട്ടിക ജാതി കമ്മീഷന്‍റെയും ന്യൂനപക്ഷ കമ്മീഷന്‍റേയും അടിയന്തര ഇടപെടല്‍. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഒരാഴ്ച്ചയക്കകം റിപ്പോര്‍ട്ടം നല്‍കണമെന്നാണ് കോട്ടയം കൊല്ലം ജില്ലാ കളക്ടകര്‍മാക്കും എസ്പിമാര്‍ക്കുമുള്ള നിര്‍ദേശം. പെണ്‍കുട്ടിയുടെ പരാതി അവഗണിച്ചതില്‍ ഡിജിപിയോട് ദേശീയ പട്ടീക ജാതി കമ്മീഷന്‍ വിശദീകരണം തേടി.
മുഴുവന്‍ പ്രതികള്‍ക്ക് എതിരെയും നടപടി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയോടും നിര്‍ദേശിച്ചു. പൊലീസ് വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തും.രണ്ട് ദിവസത്തിനകം ദേശീയ പട്ടിക ജാതി കമ്മീഷന്‍റെ നേതൃത്വത്തിലുള്ള സംഘം കെവിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam