കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം

Web Desk |  
Published : May 29, 2018, 01:49 PM ISTUpdated : Oct 02, 2018, 06:35 AM IST
കെവിന്‍റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്‍റെ പ്രാഥമിക നിഗമനം

Synopsis

കെവിന്‍റേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം പോസ്റ്റ്മോര്‍ട്ടത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം

കോട്ടയം: കെവിൻ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധാ ഫലത്തിന് ശേഷമേ അന്തിറിപ്പോർട്ട് കൈമാറൂ. അന്വേഷണസംഘത്തിന് നൽകിയ പ്രാഥമിക നിഗമനത്തിൽ ശരീരത്തിലെ മുറിവുകളും ചതവുകളും മരണ കാരണമല്ലെന്നാണ് ഫോറൻസിക് സംഘത്തിന്‍റെ വിലയിരുത്തൽ. 

തട്ടിക്കൊണ്ടുപ്പോയവർ മർദ്ദിച്ച് അവശനായി പുഴയിൽ ഉപേക്ഷിച്ചതാകാം, അല്ലേങ്കിൽ രക്ഷപ്പെട്ട് ഓടിയ കെവിനെ അക്രമിസംഘം പിൻതുട‍ർ‍ന്നപ്പോൾ പുഴയിൽ വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാസപരിശോധനക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലം ചാലിയക്കര തോട്ടിലാണ് കെവിൻറെ മൃതേദഹം കണ്ടെത്തിയത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മയക്കുമരുന്നിന് പണം നല്‍കിയില്ല, ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച് യുവതി മരിച്ചു; സംഭവം കോഴിക്കോട് ഫറോക്കിൽ
ഉന്നാവ് പീഡനക്കേസ്; 'അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക', ദില്ലിയിൽ ഇന്നും സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം