ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍ നിന്നും 600ല്‍ അധികം ഇന്ത്യക്കാരെ നാടുകടത്തി

Published : May 04, 2017, 07:19 PM ISTUpdated : Oct 05, 2018, 12:11 AM IST
ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍ നിന്നും 600ല്‍ അധികം ഇന്ത്യക്കാരെ നാടുകടത്തി

Synopsis

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള കാലയളവില്‍ കുവൈത്തില്‍ നിന്ന് അറുനൂറിലധികം ഇന്ത്യക്കാരെ നാട് കടത്തിയതായി ഇന്ത്യന്‍ എംബസി.  ഓപ്പണ്‍ ഹൗസിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2017 ജനുവരി മുതല്‍ എപ്രില്‍ 30-വരെയുള്ള കാലയളവില്‍ 644 ഇന്ത്യക്കാരെ ആഭ്യന്തര മന്ത്രാലയം വിവിധ കാരണങ്ങളാല്‍  നാട് കടത്തിയതായി എംബസി അധികൃതര്‍ അറിയിച്ചത്.താമസ-കുടിയേറ്റ നിയമലംഘങ്ങള്‍ക്കു പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ അടങ്ങിയ കണക്കാണിത്. ഇതില്‍ 343 പുരുഷന്മാരും, 301 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.ജനുവരി മാസത്തിലായിരുന്നു കൂടുതല്‍ നാടുകടത്തല്‍ ഉണ്ടായത്.195 പേര്‍.

കഴിഞ്ഞ നാല് മാസത്തിനിടെയില്‍ ഗാര്‍ഹികരംഗത്ത് ജോലി ചെയ്യുന്നവര്‍,സ്വകാര്യ മേഖലളില്‍ന്നിന്നായി  1277 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 737 കേസുകള്‍ പരിഹരിക്കാനായി. ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ നിന്നായി മത്രം 994 പരാതികള്‍ ഉള്ളതില്‍ കുടുതലും പുരുഷന്മാരടേതാണ്.

എംബസിയുടെ കീഴിലുള്ള സ്ത്രീ-പുരുഷ ഷെല്‍ട്ടറുകളില്‍ മൊത്തം 89 പേര്‍ നിലിവിലുണ്ട്.35-പേര്‍ക്ക് തിരികെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റുകള്‍ അനുവദിച്ചത് കുടാതെ,92 പേര്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയതായി അധികൃതര്‍ വയക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ